Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: സൗദിയിൽ 783 പുതിയ രോഗികൾ: എട്ട് മരണം

text_fields
bookmark_border
രോഗമുക്തി: 417, ആകെ കേസുകൾ: 3,94,952
covid saudi
cancel

ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗം ബാധിച്ചവരിൽ എട്ട് പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,719 ആയി. ബുധനാഴ്ച 783 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു.

417 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,952 ആയി. ഇവരിൽ 3,81,189 പേർക്ക് രോഗം ഭേദമായി. വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 7,044 ആയി. ഇവരിൽ 852 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.

വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 341, മക്ക 142, കിഴക്കൻ പ്രവിശ്യ 131, അസീർ 30, മദീന 25, അൽ ഖസീം 22, ഹാഇൽ 22, തബൂക്ക് 18, ജീസാൻ 17, നജ്റാൻ 10, അൽജൗഫ് 9, വടക്കൻ അതിർത്തി മേഖല 9, അൽബാഹ 7.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid updates april 7th
Next Story