Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 130 പുതിയ രോഗികളും ഒരു മരണവും

text_fields
bookmark_border
രോഗമുക്തി: 241, ചികിത്സയിലുള്ളവർ: 4041, ഗുരുതരാവസ്ഥയിലുള്ളവർ: 59
കോവിഡ്; സൗദിയിൽ ഇന്ന് 130 പുതിയ രോഗികളും ഒരു മരണവും
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 130 കോവിഡ് രോഗികളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. 241 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,53,124 ഉം രോഗമുക്തരുടെ എണ്ണം 7,40,008 ഉം ആയി. രാജ്യത്തെ ആകെ മരണം 9,075 ആണ്.

നിലവിൽ 4,041 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 59 പേർ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.25 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 30, റിയാദ് 28, മദീന 17, മക്ക 13, ത്വാഇഫ് 8, ദമ്മാം 8, ജിസാൻ 5, അബഹ 3, ഹുഫൂഫ് 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid updates
Next Story