Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ മൂന്നിരട്ടി രോഗമുക്തി

text_fields
bookmark_border
പുതിയ രോഗികൾ: 627, രോഗമുക്തി: 1,880, മരണം: 3, ചികിത്സയിലുള്ളവർ: 15,480, ഗുരുതരാവസ്ഥയിലുള്ളവർ: 744
saudi covid
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ മൂന്നിരട്ടി രോഗമുക്തി രേഖപ്പെടുത്തി. 627 പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ന് 1,880 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,41,864 ഉം രോഗമുക്തരുടെ എണ്ണം 7,17,394 ഉം ആയി. മൂന്ന് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,990 ആയി.

നിലവിൽ 15,480 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 744 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.70 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 162, ജിദ്ദ 58, ദമ്മാം 55, അബഹ 28, മദീന 21, ഹുഫൂഫ് 21, മക്ക 18, ഹാഇൽ 18.

സൗദി അറേബ്യയിൽ ഇതുവരെ 6,04,38,564 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,91,139 ആദ്യ ഡോസും 2,41,02,023 രണ്ടാം ഡോസും 1,04,45,402 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates
Next Story