Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വർധന

text_fields
bookmark_border
പുതുതായി 39 രോഗികളും 50 രോഗമുക്തിയും
കോവിഡ്; സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വർധന
cancel

ജിദ്ദ: സൗദി അറേബ്യയിൽ തിങ്കളാഴ്ച ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. നിലവിൽ ചികിത്സയിൽ കഴിയുന്ന 2,052 പേരിൽ 52 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്ത് 39 പേർക്ക്​ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 50 പേർ സുഖം പ്രാപിച്ചു. രണ്ട് മരണങ്ങൾ കോവിഡ്​ മൂലമാണെന്ന്​ റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 549,518 ഉം രോഗമുക്തരുടെ എണ്ണം 538,640 ഉം ആയി.

ആകെ മരണസംഖ്യ 8,826 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98.02 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 10, മദീന 3, മക്ക 2, ദമ്മാം 2, മറ്റ്​ 11​ സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,089,243 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു. ഇതിൽ 24,515,958 ആദ്യ ഡോസും 22,240,585 രണ്ടാം ഡോസും 332,700 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid updates
Next Story