Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ 73 പേർക്ക് കോവിഡ് മുക്തി
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരിൽ 73 പേർ രോഗമുക്തി നേടി. 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ രണ്ടുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,222 ഉം രോഗമുക്തരുടെ എണ്ണം 5,37,274 ഉം ആയി.
ആകെ മരണസംഖ്യ 8,813 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരിൽ 52 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 7, മക്ക 3, ദഹ്റാൻ 2, ജുബൈൽ 2, മറ്റ് 5 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,711,713 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
Next Story

