Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: സൗദിയിൽ 59 പേർക്ക് ഗുരുതരം
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 59 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. അതെസമയം രണ്ടുപേർ കൂടി രാജ്യത്ത് മരിച്ചു. 45 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
48 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,711 ഉം രോഗമുക്തരുടെ എണ്ണം 5,37,653 ഉം ആയി. ആകെ മരണസംഖ്യ 8,798 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. സൗദി അറേബ്യയിൽ ഇതുവരെ 46,068,736 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
Next Story

