Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: സൗദിയിൽ ഗുരുതരാവസ്ഥയിൽ 150 പേർ മാത്രം

text_fields
bookmark_border
മരണം 2, രോഗമുക്തി 41, പുതിയ രോഗികൾ 45
കോവിഡ്​: സൗദിയിൽ ഗുരുതരാവസ്ഥയിൽ 150 പേർ മാത്രം
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 150ലേക്ക്​ കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. 24 മണിക്കൂറിനിടെ 45 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ചികിത്സയിലുള്ളവരിൽ 41 പേർ കൂടി സുഖം പ്രാപിച്ചു.

രാജ്യത്താകെ രണ്ട്​​​​ മരണവും റിപ്പോർട്ട്​ ചെയ്​തു​. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,402 ഉം രോഗമുക്തരുടെ എണ്ണം 5,36,447 ഉം ആയി. ആകെ മരണസംഖ്യ 8,732 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, ബുറൈദ 2, മക്ക 2, ത്വാഇഫ്​ 2, റാബിഗ്​ 2, മറ്റ്​ 18 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 42,832,823 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates
Next Story