Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ചികിത്സയിലുള്ള രോഗികൾ 9404 ആയി കുറഞ്ഞു

text_fields
bookmark_border
പുതിയ രോഗികൾ: 766, രോഗമുക്തി: 1,532, ആകെ കേസ്: 5,36,693, ആകെ രോഗമുക്തി: 5,18,911, ഇന്നത്തെ മരണം: 12, ആകെ മരണം: 8,378, ഗുരുതരാവസ്ഥയിൽ: 1,387
Covid 19
cancel

ജിദ്ദ: സൗദിയിൽ നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 9,404 ആയി കുറഞ്ഞു. ഇവരിൽ 1,387 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്ന് 766 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തരായവർ 1,532 ആയി ഉയർന്നു. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,36,693 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,18,911 ഉം ആയി.

12 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,378 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.68 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 107, മക്ക 147, കിഴക്കൻ പ്രവിശ്യ 111, അസീർ 86, അൽ ഖസീം 54, ജീസാൻ 72, മദീന 47, നജ്റാൻ 35, ഹായിൽ 31, അൽബാഹ 17, തബൂക്ക് 19, വടക്കൻ അതിർത്തി മേഖല 14, അൽ ജൗഫ് 11. ഇതുവരെ രാജ്യത്ത് 3,10,03,249 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid updates
Next Story