Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ബുധനാഴ്ച നാനൂറിനടുത്ത് പുതിയ കോവിഡ് കേസുകൾ

text_fields
bookmark_border
പുതിയ മരണം: 7, പുതിയ കേസുകൾ: 393, രോഗമുക്തി: 231, ആകെ മരണം: 6585, ആകെ കേസുകൾ: 3,83,499, ആകെ രോഗമുക്തി: 3,73,361, ചികിത്സയിൽ: 3,553, ഗുരുതരം: 566
സൗദിയിൽ ബുധനാഴ്ച നാനൂറിനടുത്ത് പുതിയ കോവിഡ് കേസുകൾ
cancel

ജിദ്ദ: സൗദി അറേബ്യയിൽ ബുധനാഴ്ച പുതുതായി 393 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 231 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,83,499 ആയി. ഇവരിൽ 3,73,361 പേർക്കും രോഗം ഭേദമായി.

ആകെ മരണസംഖ്യ 6585 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,553 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 566 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 144, കിഴക്കൻ പ്രവിശ്യ 80, മക്ക 70, വടക്കൻ അതിർത്തി മേഖല 25, ഹാഇൽ 16, അൽ ഖസീം 16, , മദീന 13, തബൂക്ക് 8, ജീസാൻ 6, അസീർ 5, അൽജൗഫ് 4, അൽബാഹ 4, നജ്റാൻ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates
Next Story