Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് ആശ്വാസമായി രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ്

text_fields
bookmark_border
പുതിയ രോഗികൾ: 751, രോഗമുക്തി: 1389, ആകെ കേസ്: 5,35,927, ആകെ രോഗമുക്തി: 5,17,379, ഇന്നത്തെ മരണം: 9, ആകെ മരണം: 8,366, ചികിത്സയിൽ: 10,182, ഗുരുതരാവസ്ഥയിൽ: 1,407
കോവിഡ്; സൗദിയിൽ ഇന്ന് ആശ്വാസമായി രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ്
cancel

ജിദ്ദ: സൗദിയിൽ ഇന്ന് കോവിഡ് കണക്കിൽ ആശ്വാസദിനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 751 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തരായവർ 1,389 ആയി ഉയർന്നു. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,35,927 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,17,379 ഉം ആയി.

മരണസംഖ്യയിലും ഇന്ന് കുറവുണ്ട്. 9 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,366 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,182 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,407 പേർ ഗുരുതരാവസ്ഥയിലാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.53 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 147, കിഴക്കൻ പ്രവിശ്യ 111, റിയാദ് 107, അസീർ 86, ജീസാൻ 72, അൽ ഖസീം 54, മദീന 47, നജ്റാൻ 35, ഹായിൽ 31, തബൂക്ക് 19, അൽബാഹ 17, വടക്കൻ അതിർത്തി മേഖല 14, അൽ ജൗഫ് 11.

ഇതുവരെ രാജ്യത്ത് 3,05,40,106 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid updates 11 august 2021
Next Story