Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 103 പേർ രോഗമുക്തി നേടി, മൂന്ന് മരണം

text_fields
bookmark_border
പുതിയ രോഗികൾ: 98, ചികിത്സയിലുള്ളവർ: 3,511, ഗുരുതരാവസ്ഥയിലുള്ളവർ: 44
covid 198
cancel

ജിദ്ദ: സൗദിയിൽ പുതുതായി 98 പുതിയ കോവിഡ് രോഗികളും 103 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,13,284 ഉം രോഗമുക്തരുടെ എണ്ണം 8,00,481 ഉം ആയി. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,292 ആയി.

നിലവിൽ 3,511 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 44 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.42 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 34, ജിദ്ദ 16, ദമ്മാം 8, ത്വാഇഫ് 5, മദീന, അൽബഹ 4 വീതം, മക്ക, ബുറൈദ, ജിസാൻ 3 വീതം, ദഹ്റാൻ, അബഹ, അൽഖോബാർ 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 12.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates
Next Story