സൗദിയിൽ 227 പേർക്ക് കോവിഡ്, മൂന്ന് മരണം
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 227 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. മൂന്നു പേർ മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 346 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 810,187 ഉം രോഗമുക്തരുടെ എണ്ണം 796,102 ഉം ആയി. രാജ്യത്തെ ആകെ മരണം 9,255 ആയി.
നിലവിൽ 4,830 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 127 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.26 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 62, ജിദ്ദ 35, ദമ്മാം 21, മദീന 8, മക്ക 8, അൽബാഹ 8, ത്വാഇഫ് 6, അബ്ഹ 6, ഹുഫൂഫ് 5, ജീസാൻ 4, ദഹ്റാൻ 4, തബൂക്ക് 3, ബുറൈദ 3, അറാർ 2, ഹാഇൽ 2, ഖമീസ് മുശൈത്ത് 2, നജ്റാൻ 2, ബെയ്ഷ് 2, യാംബു 2, ഉനൈസ 2, ജുബൈൽ 2, ഖത്വീഫ് 2, ബൽജുറൈഷി 2

