കോവിഡ്: സൗദിയിൽ 353 പുതിയ രോഗബാധിതരും 475 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ കോവിഡ് കേസുകളിൽ കുറവ്. ഒരു മരണം കൂടാതെ 458 പുതിയ രോഗബാധിത കേസുകളും 633 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 799,788 ഉം രോഗമുക്തരുടെ എണ്ണം 783,926 ഉം ആയി. രാജ്യത്തെ ആകെ മരണം 9,220 ആയി. നിലവിൽ 6,642 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 133 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.97 ശതമാനവും മരണനിരക്ക് 1.15 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 109, ജിദ്ദ 55, ദമ്മാം 25, ഹുഫൂഫ് 25, മക്ക 19, മദീന 18, അബഹ 14, ബുറൈദ 8, ദഹ്റാൻ 8, ഖോബാർ 6, ത്വാഇഫ് 5, ഹാഇൽ 4, ജീസാൻ 4, നജ്റാൻ 4, ഉനൈസ 4, അൽബാഹ 3, ജുബൈൽ 3, അൽഖർജ് 3.

