Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 1143 പുതിയ രോഗികളും 1045 രോഗമുക്തിയും

text_fields
bookmark_border
മരണം 2, ചികിത്സയിലുള്ളവർ: 9,934, ഗുരുതരാവസ്ഥയിലുള്ളവർ: 137
കോവിഡ്; സൗദിയിൽ ഇന്ന് 1143 പുതിയ രോഗികളും 1045 രോഗമുക്തിയും
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 1143 കോവിഡ് രോഗികളും 1045 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,87,212 ഉം രോഗമുക്തരുടെ എണ്ണം 7,68,087 ഉം ആയി. രണ്ട് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,191 ആയി.

നിലവിൽ 9,934 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 137 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97. 57 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 426, ജിദ്ദ 142, ദമ്മാം 99, ഹുഫൂഫ് 71, മദീന 33, മക്ക 33, അൽഖോബാർ 30, ത്വാഇഫ് 28, ദഹ്റാൻ 26, അബഹ 22, ജുബൈൽ 16, ജിസാൻ 13, അൽഖർജ് 12, ബുറൈദ 11.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid updates
Next Story