Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗബാധിതർ 1000 കടന്നു

text_fields
bookmark_border
പുതിയ രോഗികൾ: 1,188, രോഗമുക്തി: 923, മരണം: 2, ചികിത്സയിലുള്ളവർ: 9,318, ഗുരുതരാവസ്ഥയിലുള്ളവർ: 91
covid test 4921
cancel
camera_alt

Representational Image

Listen to this Article

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗബാധിതർ 1,000 കടന്നു. 1,188 പേർക്ക് പുതുതായിരോഗം ബാധിച്ചു. 923 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,78,983 ഉം രോഗമുക്തരുടെ എണ്ണം 7,60,490 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,175 ആയി. നിലവിൽ 9,318 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 91 പേർ ഗുരുതരാവസ്ഥയിലാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.63 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 427, ജിദ്ദ 167, ദമ്മാം 101, ഹുഫൂഫ് 53, മദീന 34, ത്വാഇഫ് 34, മക്ക 33, അബഹ 33, ദഹ്റാൻ 24, ജീസാൻ 16

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates
Next Story