കോവിഡ്; സൗദിയിൽ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്
text_fieldsജിദ്ദ: സൗദിയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പുതുതായി 753 പുതിയ കോവിഡ് രോഗികളും 633 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,76,890 ഉം രോഗമുക്തരുടെ എണ്ണം 7,58,821 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,170 ആയി.
നിലവിൽ 8,899 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 98 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.67 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 295 , ജിദ്ദ 121, ദമ്മാം 98, മക്ക 32, ഹുഫൂഫ് 30, മദീന 25, അബഹ 18, ത്വാഇഫ് 21, ദഹ്റാൻ 11, അൽഖർജ് 10, ബുറൈദ 8, ഖമീസ് മുശൈത്ത് 7.

