Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗബാധിതർ 1000 കടന്നു

text_fields
bookmark_border
പുതിയ രോഗികൾ: 1,029, രോഗമുക്തി: 616, മരണം: 3, ചികിത്സയിലുള്ളവർ: 8,216, ഗുരുതരാവസ്ഥയിലുള്ളവർ: 92
കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗബാധിതർ 1000 കടന്നു
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം 1,000 കടന്നു. ഇന്ന് 1,029 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 616 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,74,250 ഉം രോഗമുക്തരുടെ എണ്ണം 7,56,871 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,163 ആയി.

നിലവിൽ 8,216 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 92 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.76 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 341, ജിദ്ദ 190, ദമ്മാം 133, മക്ക 48, മദീന 41, ഹുഫൂഫ് 34, ത്വാഇഫ് 23, അബഹ 14, ദഹ്റാൻ 12, ജീസാൻ 10, അൽ ബാഹ 9, അൽഖർജ് 8, അൽഖോബാർ 7, ജുബൈൽ 7, തബൂക്ക് 6, ബുറൈദ 6, ഖമീസ് മുശൈത് 6, വാദി ദവാസിർ 5, അൽ മബ്റസ് 5.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid updates
Next Story