Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്; സൗദിയിൽ ഇന്ന്...

കോവിഡ്; സൗദിയിൽ ഇന്ന് 408 പുതിയ രോഗികളും 413 രോഗമുക്തരും

text_fields
bookmark_border
കോവിഡ്; സൗദിയിൽ ഇന്ന് 408 പുതിയ രോഗികളും 413 രോഗമുക്തരും
cancel
Listen to this Article

ജിദ്ദ: സൗദിയിൽ 408 പുതിയ കോവിഡ് രോഗികളും 413 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,66,196 ഉം രോഗമുക്തരുടെ എണ്ണം 7,50,645 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,143 ആയി.

നിലവിൽ 6,408 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 80 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.97 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 116, ജിദ്ദ 114, ദമ്മാം 42, മക്ക 33, , മദീന 27, ഹുഫൂഫ് 10, അബഹ 9, ത്വാഇഫ് 6

Show Full Article
TAGS:saudi covid covid 19 
News Summary - saudi covid updates
Next Story