Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ​ രോഗികളുടെ...

സൗദിയിൽ​ രോഗികളുടെ എണ്ണം ഉയരുന്നു; മരണസംഖ്യയും

text_fields
bookmark_border
സൗദിയിൽ​ രോഗികളുടെ എണ്ണം ഉയരുന്നു; മരണസംഖ്യയും
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണസംഖ്യയും രോഗികളുടെ എണ്ണവും വർധിക്കുന്നു.​ വ്യാഴാഴ്​ച 32 പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ  611 ആയി. പുതുതായി 1975 പേരുടെ പരിശോധന ഫലമാണ്​ പോസിറ്റീവായത്​. ആ​കെ കോവിഡ്​ ബാധിതരുടെ എണ്ണം 93157 ആയി ഉയരുകയും ചെയ്​തു.

അതേസമയം സുഖംപ്രാപിക്കുന്നവരുടെ എണ്ണം കുറഞ്ഞത്​ ആശങ്കയ്​ക്കിടയാക്കുകയും ചെയ്യുന്നു. വ്യാഴാഴ്​ച 806 പേർ മാത്രമാണ്​ സുഖം പ്രാപിച്ചത്​. അതുമൂലം ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണവും ഉയർന്നു. 23581 പേരാണ്​ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ആകെ രോഗമുക്തരുടെ എണ്ണം 68965 ആണ്​.

ലോക്​ ഡൗൺ  ഇളവുകൾ വന്നപ്പോൾ ആരോഗ്യ മുൻകരുതൽ നിർദേശങ്ങളൊന്നും പാലിക്കാതെ പൊതുവിടങ്ങളിലിറങ്ങിയ ആളുകളുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ്​ രോഗവ്യാപനം വീണ്ടും ശക്തിപ്പെടാൻ കാരണമെന്നാണ്​ വിലയിരുത്തൽ. ഇത്​ മനസിലാക്കിയാണ്​ മുൻകരുതൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക്​ സാമ്പത്തിക പിഴയും  നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകുമെന്ന്​ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്​. ആളുകളുടെ പെരുമാറ്റം ഇങ്ങനെ തുടർന്നാൽ ലോക്​ ഡൗൺ തിരികെ  കൊണ്ടുവരുന്നതിനെ കുറിച്ച്​ ആലോചിക്കേണ്ടിവരും എന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞിട്ടുണ്ട്​.

മക്ക -9, ജിദ്ദ -13, റിയാദ്​ -3, മദീന -2, ദമ്മാം -2, ത്വാഇഫ്​ -1, ബുറൈദ​ -1 എന്നിങ്ങനെയാണ് വ്യാഴാഴ്​ച​ മരണം റിപ്പോർട്ട്​ ചെയ്​തത്​. 24 മണിക്കൂറിനിടെ 16246 ​േകാവിഡ്​ പരിശോധനകൾ നടന്നു​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന  പരിശോധനകളുടെ എണ്ണം 8,87,209 ആയി​. ബുധനാഴ്​ച ഒമ്പത്​​​ പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 248 ഉം 13​ പേർ മരിച്ചതിനാൽ​ ജിദ്ദയിൽ 200 ഉം ആയി​.  കോവിഡ്​ വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 171 ആണ്​.

പുതിയ രോഗികൾ:
റിയാദ്​ -675, മക്ക -286, ജിദ്ദ -259, മദീന -124, ഹുഫൂഫ്​ -112, ദമ്മാം -53, ഖത്വീഫ്​ -49, ത്വാഇഫ്​ -42, തബൂക്ക്​ -36, ജുബൈൽ -31, അൽഖോബാർ -26, ബേഷ്​ -21, അൽമുബറസ്​ -17,  ഹാഇൽ -17, ഖമീസ്​ മുശൈത്​​ -15, ഖുലൈസ്​ -15, യാംബു -14, അൽഖർജ്​ -12, അബഹ -11, നജ്​റാൻ -10, റൂമ -9, ഹുറൈംല -8, ദഹ്​റാൻ -7, അൽജഫർ -6, ബുറൈദ -6, മജ്​മഅ -6,  അബ്​ഖൈഖ്​ -5, ശറൂറ -5, അഫീഫ്​ -5, അൽമജാരിദ -4, സബ്​യ -4, ദറഇയ -4, സുലൈൽ -4, സാജർ -4, താദിഖ്​ -4, അൽഅയൂൻ -3, അഖീഖ്​ -3, അഹദ്​ റുഫൈദ -3, റാസതനൂറ -3,  സഫ്​വ -3, ജീസാൻ -3, അൽഖുവയ്യ -3, ദുർമ -3, ഹുത്ത ബനീ തമീം -3, ഖിൽവ -2, മഹായിൽ -2, ബേഷ്​ -2, ബഖഅ -2, ലൈല -2, ദവാദ്​മി -2, സുൽഫി -2, ഹുത്ത സുദൈർ -2, റഫാഇ  അൽജംഷ്​ -2, ശഖ്​റ -2, അൽമൻദഖ്​ -1, അൽഗാര -1, ബൽജുറഷി -1, സകാക -1, അലൈസ്​ -1, അൽഉല -1, അൽഖൂസ്​ -1, മുസൈലിഫ്​ -1, നാരിയ -1, ഹഫർ അൽബാത്വിൻ -1,  അദ്ദർബ്​ -1, അൽദായർ -1, സാംത -1, അല്ലൈത്​ -1, അൽകാമിൽ -1, യാദമഅ -1, അൽദിലം -1, ഹരീഖ്​ -1, അൽഖസ്​റ -1, റുവൈദ -1, വാദി അൽദവാസിർ -1, ദുബ -1. 

മരണസംഖ്യ:
മക്ക -248, ജിദ്ദ -200, മദീന -56, റിയാദ്​ -42, ദമ്മാം -21, ഹുഫൂഫ്​ -6, ത്വാഇഫ്​ -6, തബൂക്ക്​ -5, ബുറൈദ -5, അൽഖോബാർ -4, ജുബൈൽ -3, ബീഷ -3, ജീസാൻ -1, ഖത്വീഫ് -1​, ഖമീസ്​  മുശൈത്ത് -1​, അൽബദാഇ -1, വാദി ദവാസിർ -1, യാംബു -1, റഫ്​ഹ -1, അൽഖർജ്​ -1, നാരിയ -1, ഹാഇൽ -1, ഖുൻഫുദ -1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamalayalam newsCoronaviruscovid 19corona outbreak
News Summary - saudi covid update
Next Story