Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദി അറേബ്യയിൽ...

കോവിഡ്: സൗദി അറേബ്യയിൽ 781 പുതിയ കേസുകളും 30 മരണവും

text_fields
bookmark_border
കോവിഡ്: സൗദി അറേബ്യയിൽ 781 പുതിയ കേസുകളും 30 മരണവും
cancel

റിയാദ്​: സൗദി അറേബ്യയിൽ ചൊവ്വാഴ്​ച 781 കോവിഡ്​ കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്​തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 24 മണിക്കൂറിനിടെ 623 രോഗബാധിതർ സുഖം പ്രാപിച്ചു. 30 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4137ഉം രാജ്യത്തെ മരണനിരക്ക്​ 1.3 ശതമാനവുമായി.

ആകെ കോവിഡ് ബാധിതരുടെ എണ്ണം 322,237ഉം രോഗമുക്തി നേടിയവരുടെ എണ്ണം 298,246ഉം ആണ്​. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,854 ആയി​. ഇവരിൽ 1428 പേരുടെ നില ഗുരുതരമാണ്​.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.7 ശതമാനമാണ്​. റിയാദ്​ 2, ജിദ്ദ 4, മക്ക 2, ഹുഫൂഫ്​ 1, മുബറസ്​ 1, ഹാഇൽ 1, അബഹ 4, ഹഫർ അൽബാത്വിൻ 3, ജീസാൻ 2, ബീഷ 1, മഹായിൽ 1, സബ്​യ 1, ശറൂറ 1, സാംത 1, റിജാൽ അൽമ 1, സകാക 2, അൽഖൂസ്​ 1, ദമാദ്​ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. അതേസമയം റിയാദ്​ നഗരത്തിൽ മാത്രം കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1000 ആയി. ഞായറാഴ്​ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 62. മക്ക​ 58, മദീന 51, ദമ്മാം​ 50, റിയാദ്​​ 43, ഹുഫൂഫ്​​​ 36, മുബറസ്​​​ 32, ഖത്വീഫ്​​​ 31, യാംബു​​​ 28, ഖമീസ്​ മുശൈത്ത്​ 22 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 48,690 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത്​ ആകെ നടത്തിയ ടെസ്​റ്റുകളുടെ എണ്ണം 5,498,997 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​

റിയാദ്​ 1000, ജിദ്ദ 845, മക്ക 666, ഹുഫൂഫ്​ 227, ത്വാഇഫ്​ 178, മദീന 128, ദമ്മാം 121, ബുറൈദ 79, തബൂക്ക്​ 60, ജീസാൻ 66, അറാർ 59, മുബറസ്​ 58, ഹാഇൽ 52, ഹഫർ അൽബാത്വിൻ 52, അബഹ 48, മഹായിൽ 40, ഖത്വീഫ് 31, സബ്​യ 31, അൽബാഹ 30, അൽറസ്​ 22, ഖമീസ്​ മുശൈത്ത്​​ 22, വാദി ദവാസിർ 22, സകാക 23, ബീഷ​ 22, ബെയ്​ഷ്​ 20, അബൂ അരീഷ്​ 19, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 14, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, സാംത 9, അൽഅർദ 7, ഹുറൈംല 6, റിജാൽ അൽമ 7, അൽനമാസ്​ 6, ജുബൈൽ 5, അഹദ്​ റുഫൈദ 5, സു​ൈലയിൽ 4, ദർബ്​ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, അൽബദാഇ 2, ഖുറയാത്​ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, തുവാൽ 1, ഖുൽവ 1, ഖഹ്​മ 1, ശറൂറ 1, ദമാദ്​ 1, അൽഖൂസ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covidcovid update​Covid 19
Next Story