കോവിഡ്; സൗദിയിൽ ഇന്ന് 1016 പുതിയ രോഗികളും 900 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 1016 പുതിയ രോഗികളും 900 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,22,316 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,05,607 ഉം ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,691 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,346 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ചികിത്സയിലുണ്ടായിരുന്നവരിൽ 12 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 7,018 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 373, മക്ക 279, കിഴക്കൻ പ്രവിശ്യ 125, മദീന 52, അസീർ 44, ജീസാൻ 31, അൽ ഖസീം 29, തബൂക്ക് 27, ഹാഇൽ 18, വടക്കൻ അതിർത്തി മേഖല 13, അൽബാഹ 13, അൽ ജൗഫ് 7, നജ്റാൻ 5.

