Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 1,256 പുതിയ രോഗികളും 1,155 രോഗമുക്തിയും

text_fields
bookmark_border
covid 19
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 1,256 പുതിയ രോഗികളും 1,155 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,16,949 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,97,965 ഉം ആയി. ഇന്ന് 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,155 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി 10,829 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,385 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 280, മക്ക 244, കിഴക്കൻ പ്രവിശ്യ 170, അസീർ 150, ജീസാൻ 107, അൽ ഖസീം 83, മദീന 59, ഹായിൽ 47, നജ്റാൻ 41, വടക്കൻ അതിർത്തി മേഖല 25, തബൂക്ക് 23, അൽബാഹ 21, അൽ ജൗഫ് 6.

ഇതുവരെ രാജ്യത്ത് 2,40,64,055 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid update on july 24 2021
Next Story