Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കുറവ്

text_fields
bookmark_border
പുതിയ രോഗികൾ: 796, രോഗമുക്തി: 557, ആകെ കേസ്: 5,34,312, ആകെ രോഗമുക്തി: 5,15,539, ഇന്നത്തെ മരണം: 11, ആകെ മരണം: 8,345, ചികിത്സയിൽ: 10,428, ഗുരുതരാവസ്ഥയിൽ: 1,393
covid test
cancel

ജിദ്ദ: സൗദിയിൽ ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 796 പുതിയ രോഗികളും 557 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,34,312 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,15,539 ഉം ആയി. 11 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,345 ആയി.

കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,428 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,393 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.48 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 142, റിയാദ് 134, കിഴക്കൻ പ്രവിശ്യ 132, ജീസാൻ 83, അസീർ 74, അൽ ഖസീം 71, മദീന 43, നജ്റാൻ 39, ഹായിൽ 38, അൽബാഹ 11, അൽ ജൗഫ് 11, തബൂക്ക് 10, വടക്കൻ അതിർത്തി മേഖല 8.

ഇതുവരെ രാജ്യത്ത് 3,00,01,441 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update on august 9 2021
Next Story