സൗദിയിൽ 495 പേർ കൂടി കോവിഡ് മുക്തരായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ 495 പേർ കൂടി കോവിഡ് മുക്തരായി. 252 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് കേസുകളുടെ എണ്ണം 355741 ആയി. രോഗമുക്തരുടെ ആകെ എണ്ണം 344311 ആയി ഉയർന്നു. ആകെ മരണസംഖ്യ 5811 ആണ്. ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 5619 ആയി കുറഞ്ഞു. ഇതിൽ 743 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.7 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 33. മദീന 19, മക്ക 18, ഹാഇൽ 14, ഖമീസ് മുശൈത് 13, വാദി ദവാസിർ 12, ജിദ്ദ 11, മുസാഹ്മിയ 9, ബുറൈദ 8, യാംബു 6, ഉനൈസ 5, ദമ്മാം 5, മജ്മഅ 5, അഖീഖ് 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

