കോവിഡ്; സൗദിയിൽ ഇന്ന് മക്കയിലും കിഴക്കൻ പ്രവിശ്യയിലും പുതിയ രോഗികൾ കുറഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് മക്കയിലും കിഴക്കൻ പ്രവിശ്യയിലും പുതിയ രോഗികൾ കുറഞ്ഞു. ഇന്ന് 1,142 പുതിയ രോഗികളും 1,024 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,13,284 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,94,264 ഉം ആയി. രോഗികളിൽ ഇന്ന് 12 പേർ കൂടി മരിച്ചു. ഇതോടെ ഇതുവരെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 8,115 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി 10,905 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,374 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 302, മക്ക 188, കിഴക്കൻ പ്രവിശ്യ 176, അസീർ 143, ജീസാൻ 69, അൽ ഖസീം 59, മദീന 49, നജ്റാൻ 45, ഹായിൽ 43, അൽബാഹ 25, തബൂക്ക് 20, വടക്കൻ അതിർത്തി മേഖല 17, അൽ ജൗഫ് 6.
ഇതുവരെ രാജ്യത്ത് 2,23,11,3786 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

