കോവിഡ്; സൗദിയിൽ ഇന്ന് 837 പുതിയ രോഗികൾ
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 837 മാത്രം. രോഗമുക്തി 1,012 ഉം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,32,269 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,16,759 ഉം ആയി. പുതുതായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,147 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം8,363 ആയി കുറഞ്ഞിട്ടുണ്ട്. ഇവരിൽ 1,331 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.19 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്.
റിയാദ് പ്രവിശ്യയിൽ പുതിയ രോഗികൾ വർധിച്ചുവന്നിരുന്നത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖല പ്രവിശ്യയിൽ ഇന്ന് ഒരൊറ്റ രോഗികളും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 290, മക്ക 240, കിഴക്കൻ പ്രവിശ്യ 97, അസീർ 59, മദീന 55, അൽ ഖസീം 29, ജീസാൻ 28, നജ്റാൻ 15, ഹാഇൽ 10, അൽബാഹ 8, അൽ ജൗഫ് 5, തബൂക്ക് 1.

