Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും 11,000 കടന്നു

text_fields
bookmark_border
പുതിയ രോഗികൾ: 1,165, രോഗമുക്തി: 907, ആകെ കേസ്: 5,06,125, ആകെ രോഗമുക്തി: 4,86,918, മരണം: 15, ആകെ മരണം: 8,035, ചികിത്സയിൽ: 11,172, ഗുരുതരാവസ്ഥയിൽ: 1,429
vaccination
cancel

ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും 11,000 കടന്നു. വിവിധ ആശുപത്രികളിലും മറ്റുമായി 11,172 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,429 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

രാജ്യത്താകെ ഇന്ന് 1,165 പുതിയ രോഗികളും 907 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,06,125 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,86,918 ഉം ആയി. രോഗബാധിതരിൽ ഇന്ന് 15 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,035 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.20 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 313, മക്ക 265, കിഴക്കൻ പ്രവിശ്യ 185, അസീർ 122, മദീന 56, അൽ ഖസീം 48, ഹായിൽ 45, നജ്റാൻ 32, അൽബാഹ 29, ജീസാൻ 24, തബൂക്ക് 23, വടക്കൻ അതിർത്തി മേഖല 18, അൽ ജൗഫ് 5.

ഇതുവരെ രാജ്യത്ത് 2,11,47,966 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update on 15 july 2021
Next Story