Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: സൗദിയിൽ വീണ്ടും മരണനിരക്ക്​ കുറഞ്ഞു

text_fields
bookmark_border
പുതിയ കേസുകൾ: 263, മരണം: 11, രോഗമുക്തി: 374, ആകെ മരണം: 5907, ആകെ കേസുകൾ: 357623, ആകെ രോഗമുക്തി: 347176, ചികിത്സയിൽ: 4540, ഗുരുതരം: 649
കോവിഡ്​: സൗദിയിൽ വീണ്ടും മരണനിരക്ക്​ കുറഞ്ഞു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ മൂലമുള്ള മരണനിരക്ക്​ വീണ്ടും കുറഞ്ഞു. രാജ്യത്ത്​ ചൊവ്വാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​ 11 മരണം മാത്രമാണ്​. എട്ട്​ മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്​. 263 പേർക്ക്​ പുതുതായി​ കോവിഡ് സ്ഥിരീകരിച്ചു​. 374 പേർ കോവിഡ്​ മുക്തരായി.

ആകെ കോവിഡ്​ കേസുകളുടെ എണ്ണം 3,57,623 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി ഉയർന്നു. ആകെ മരണസംഖ്യ 5907 ആണ്​. അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4540 ആയി കുറഞ്ഞു. ഇതിൽ 649 പേർ മാത്രമാണ്​ ഗുരുതരനിലയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.8 ശതമാനവുമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 62, മക്ക 52, മദീന 41, കിഴക്കൻ പ്രവിശ്യ 40, ഖസീം 25, അസീർ 15, വടക്കൻ അതിർത്തി മേഖല 7, ഹാഇൽ​ 5, തബൂക്ക്​ 4, ജീസാൻ 4, നജ്​റാൻ​ 4, അൽജൗഫ്​ 2, അൽബാഹ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update on 12120
Next Story