Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 1,077 പുതിയ രോഗികളും 906 രോഗമുക്തിയും

text_fields
bookmark_border
ആകെ കേസുകൾ: 4,64,780, ആകെ രോഗമുക്തി: 4,46,960, മരണം: 16, ആകെ മരണം: 7,553, ചികിത്സയിൽ: 10,267, ഗുരുതരം: 1,562
saudi covid
cancel
camera_alt

Image courtesy: CBSNews

ജിദ്ദ: സൗദിയിൽ ഇന്ന് 1,077 പുതിയ കോവിഡ് രോഗികളും 906 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,64,780 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,46,960 ഉം ആയി. ഇന്ന് 16 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,553 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,267 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,562 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.16 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 348, റിയാദ് 225, കിഴക്കൻ പ്രവിശ്യ 149, അസീർ 97, ജീസാൻ 70, മദീന 69, അൽ ഖസീം 40, നജ്റാൻ 21, തബൂക്ക് 20, ഹാഇൽ 18, അൽബാഹ 11, വടക്കൻ അതിർത്തി മേഖല 7, അൽ ജൗഫ് 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid update on 12 june 2021
Next Story