Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ ആകെ...

കോവിഡ്: സൗദിയിൽ ആകെ മരണങ്ങൾ 7000 കടന്നു

text_fields
bookmark_border
covid saudi
cancel

ജിദ്ദ: സൗദി അറേബ്യയിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കടന്നു. ചൊവ്വാഴ്ച 14 പേരാണ് മരിച്ചത്. 999 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1,005 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,21,300 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,04,707 ഉം ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,587 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,356 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 398, മക്ക 241, കിഴക്കൻ പ്രവിശ്യ 111, അസീർ 50, മദീന 48, ജീസാൻ 38, അൽ ഖസീം 32, ഹാഇൽ 22, തബൂക്ക് 18, വടക്കൻ അതിർത്തി മേഖല 15, അൽബാഹ 13, അൽ ജൗഫ് 7, നജ്റാൻ 6.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Saudi Arabia
News Summary - saudi covid update may 04
Next Story