കോവിഡ്; സൗദിയിൽ ഇന്ന് 1293 പുതിയ രോഗികളും 1453 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,293 പുതിയ രോഗികളും 1,453 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,10,869 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,92,149 ഉം ആയി. രോഗബാധിതരിൽ ഇന്ന് 14 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,089 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി 10,631 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,403 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.33 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 316, മക്ക 262, കിഴക്കൻ പ്രവിശ്യ 219, അസീർ 129, ജീസാൻ 79, ഹായിൽ 64, മദീന 62, അൽ ഖസീം 60, നജ്റാൻ 33, അൽബാഹ 25, തബൂക്ക് 22, വടക്കൻ അതിർത്തി മേഖല 17, അൽ ജൗഫ് 5.
ഇതുവരെ രാജ്യത്ത് 2,26,67,587 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

