Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികൾ കുറഞ്ഞു, രോഗമുക്തരുടെ എണ്ണം കൂടി

text_fields
bookmark_border
പുതിയ രോഗികൾ: 3,162, രോഗമുക്തി: 4,088, മരണം: 3, ഗുരുതരാവസ്ഥയിലുള്ളവർ: 1,054
സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികൾ കുറഞ്ഞു, രോഗമുക്തരുടെ എണ്ണം കൂടി
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികൾ കുറഞ്ഞു. രോഗമുക്തരുടെ എണ്ണം കൂടി. പുതുതായി 3,162 രോഗികളും 4,088 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,19,136 ഉം രോഗമുക്തരുടെ എണ്ണം 6,78,332 ഉം ആയി.

മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,962 ആയി. നിലവിൽ 31,842 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,054 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.32 ശതമാനവും മരണനിരക്ക് 1.24 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 985, ജിദ്ദ 211, ദമ്മാം 201, ഹുഫൂഫ് 120, മദീന 101, അബഹ 87, മക്ക 78.

സൗദി അറേബ്യയിൽ ഇതുവരെ 5,89,07,910 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,57,05,437 ആദ്യ ഡോസും 2,38,56,707 രണ്ടാം ഡോസും 93,45,766 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story