കോവിഡ്; സൗദിയിൽ ഇന്ന് 5,281 പുതിയ കേസുകളും 2,996 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 5,281 പുതിയ കോവിഡ് കേസുകളും 2,996 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,09,953 ഉം രോഗമുക്തരുടെ എണ്ണം 5,61,542 ഉം ആയി.
പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,905 ആയി. നിലവിൽ 39,506 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 310 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.06 ശതമാനവും മരണനിരക്ക് 1.45 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,524 ഉം ജിദ്ദയിൽ 914 ഉം മക്കയിൽ 430 ഉം ഹുഫൂഫിൽ 216 ഉം മദീനയിൽ 186 ഉം ദമ്മാമിൽ 161 ഉം ത്വാഇഫിൽ 122 ഉം ഖുലൈസിൽ 120 ഉം പേർക്ക് രോഗം ബാധിച്ചു.
സൗദി അറേബ്യയിൽ ഇതുവരെ 5,36,88,317 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,84,274 ആദ്യ ഡോസും 2,34,41,269 രണ്ടാം ഡോസും 50,62,774 ബൂസ്റ്റർ ഡോസുമാണ്.

