Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ 4000 കടന്ന് പുതിയ രോഗികൾ; ചികിത്സയിലുള്ളവരുടെ എണ്ണം 27,129

text_fields
bookmark_border
പുതിയ രോഗികൾ: 4,778, രോഗമുക്തി: 893, മരണം: 2, ഗുരുതരാവസ്ഥയിലുള്ളവർ: 154
saudi covid 10122
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. പുതുതായി 4,778 രോഗികളും 893 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,83,531ഉം രോഗമുക്തരുടെ എണ്ണം 5,47,507ഉം ആയി.

പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,895 ആയി. നിലവിൽ 27,129 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 154 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.82 ശതമാനവും മരണനിരക്ക് 1.52 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,332 ഉം ജിദ്ദയിൽ 1,122 ഉം മക്കയിൽ 578 ഉം ദമ്മാമിൽ 177 ഉം ഹുഫൂഫിൽ 139 ഉം മദീനയിൽ 124 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.

സൗദി അറേബ്യയിൽ ഇതുവരെ 5,27,46,566 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,24,746 ആദ്യ ഡോസും 2,33,53,549 രണ്ടാം ഡോസും 42,68,271 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid update
Next Story