സൗദിയിൽ ഇന്ന് 407 പേർക്ക് കോവിഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 407 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 513 പേർ സുഖം പ്രാപിച്ചു. 24 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 338,539 പോസിറ്റീവ് കേസുകളിൽ 323,282 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4996 ആയി ഉയർന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9261 പേരാണ്. അതിൽ 859 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.8 ശതമാനമായി. മരണനിരക്ക് 1.5 ശതമാനമായും ഉയർന്നു. റിയാദ് 2, ജിദ്ദ 5, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 1, അബൂ അരീഷ് 1, സബ്യ 1, നാരിയ 1, അൽബാഹ 1, അഹദ് മസറ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 54. മക്ക 39, യാംബു 27, ഹുഫൂഫ് 23, റിയാദ് 23, ദമ്മാം 18, മുബറസ് 17, ഖമീസ് മുശൈത്ത് 17, ജിദ്ദ 16, ബൽജുറഷി 11, അബഹ 11, ജുബൈൽ 11, ഹാഇൽ 10, മഖ്വ 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 53,894 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,930,352 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്
റിയാദ് 1102, ജിദ്ദ 989, മക്ക 772, ഹുഫൂഫ് 262, ത്വാഇഫ് 210, ദമ്മാം 140, മദീന 134, അബഹ 129, ജീസാൻ 121, ബുറൈദ 108, മുബറസ് 78, ഹാഇൽ 76, ഹഫർ അൽബാത്വിൻ 75, തബൂക്ക് 73, അറാർ 64, സബ്യ 47, മഹായിൽ 43, അൽബാഹ 41, അബൂ അരീഷ് 37, ഖത്വീഫ് 34, ഖമീസ് മുശൈത്ത് 30, അൽറസ് 29, നജ്റാൻ 30, സകാക 27, ബീഷ 27, ബെയ്ഷ് 26, വാദി ദവാസിർ 23, ഖർജ് 20, സാംത 19, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, റഫ്ഹ 9, അൽനമാസ് 8, അഹദ് മസറ 8, അൽഅർദ 7, ജുബൈൽ 7, അഹദ് റുഫൈദ 7, ഹുറൈംല 6, ദർബ് 6, അൽ-ജഫർ 5, ദമദ് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, ഖുറയാത് 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, അബ്ഖൈഖ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

