Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്നും പുതിയ കോവിഡ് രോഗികൾ 100 കടന്നു; ഇന്ന് 104 പേർക്ക് രോഗം

text_fields
bookmark_border
രോഗമുക്തി-98, മരണം -1, ചികിത്സയിലുള്ളവർ-1901
സൗദിയിൽ ഇന്നും പുതിയ കോവിഡ് രോഗികൾ 100 കടന്നു; ഇന്ന് 104 പേർക്ക് രോഗം
cancel

ജിദ്ദ: സൗദിയിൽ ഇന്നും പുതിയ കോവിഡ് രോഗികൾ 100 കടന്നു. ഇന്ന് 104 പുതിയ രോഗികളും 98 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,842 ഉം രോഗമുക്തരുടെ എണ്ണം 530,079 ഉം ആയി.

പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,862 ആയി. 1,901 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 33 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 36, ജിദ്ദ 20, മക്ക 11, ഹുഫൂഫ് 7, ദമ്മാം 7, മദീന 5, അൽഖോബാർ 4, ബുറൈദ 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.

സൗദി അറേബ്യയിൽ ഇതുവരെ 48,352,188 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,863,379 ആദ്യ ഡോസും 22,921,972 രണ്ടാം ഡോസും 566,837 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid updates
Next Story