Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഗുരുതരാവസ്​ഥയിലുള്ള കോവിഡ്​ രോഗികളുടെ എണ്ണം നൂറിൽ താഴെയായി

text_fields
bookmark_border
49 പേർക്ക്​ കോവിഡ്, 38 പേർക്ക്​ രോഗമുക്തി, 2 മരണം
saudi covid
cancel
camera_alt

Representational Image. Courtesy: Anadolu agency

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ഗുരുതര നിലയിലുള്ളവരുടെ എണ്ണം നൂറിൽ താഴെയായി. ചൊവ്വാഴ്​ചയിലെ പ്രതിദിന കണക്കിൽ ആകെ 90 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിൽ ഉള്ളത്​.​ ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്ത്​ പുതുതായി 49 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 38 പേർ സുഖം പ്രാപിച്ചു. രണ്ട്​​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,018 ഉം രോഗമുക്തരുടെ എണ്ണം 5,37,037 ഉം ആയി. ആകെ മരണസംഖ്യ 8,767 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 9, ജുബൈൽ 3, ദർബ്​ 2, മക്ക 2, മറ്റ്​ 17 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 44,812,942 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid update
Next Story