സൗദിയിൽ 54 പേർക്ക് കോവിഡ്, ഏഴ് മരണം
text_fields(File photo: Reuters)
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 54 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 61 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,735 ആയി. ഇതിൽ 5,35,711 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,679 ആയി ഉയർന്നു.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,345 ആണ്. ഇതിൽ 303 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, മക്ക 11, കിഴക്കൻ പ്രവിശ്യ 7, മദീന 4, അൽഖസീം 4, ജീസാൻ 3, അസീർ 3, നജ്റാൻ 2, ഹാഇൽ 2, അൽജൗഫ് 2, തബൂക്ക് 1, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1.
സൗദി അറേബ്യയിൽ ഇതുവരെ 41,174,227 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

