Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 88 പുതിയ രോഗികളും 70 രോഗമുക്തിയും; രാജ്യത്ത് നാല് കോടിയോളം ഡോസ് വാക്സിൻ പൂർത്തിയായി

text_fields
bookmark_border
ആകെ കേസ്: 5,46,251, ആകെ രോഗമുക്തി: 5,35,260, ഇന്നത്തെ മരണം: 7, ആകെ മരണം: 8,640, ചികിത്സയിലുള്ളവർ: 2,351, ഗുരുതരാവസ്ഥയിൽ: 449
covid 19
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 88 പുതിയ കോവിഡ് രോഗികളും 70 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,251 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,260 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,640 ആയി.

2,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 449 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, മക്ക 18, മദീന 9, കിഴക്കൻ പ്രവിശ്യ 9, ജീസാൻ 6, അൽ ഖസീം 6, അസീർ 5, നജ്‌റാൻ 4, അൽ ജൗഫ് 2, ഹായിൽ 2, തബൂക്ക് 2, വടക്കൻ അതിർത്തി മേഖല 2, അൽ ബാഹ 1.

രാജ്യത്ത് 40,03,41,42 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid update
Next Story