Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്; സൗദിയിൽ ചികിത്സയിലുള്ളത് 3,054 പേർ മാത്രം; 907 പേരുടെ നില ഗുരുതരം
text_fieldsbookmark_border
ജിദ്ദ: സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3,054 ആയി കുറഞ്ഞു. ഇവരിൽ 907 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്ന് 224 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 338 പേർ രോഗമുക്തിയും നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,44,449 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,32,850 ഉം ആയി.
ആറ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,545 ആയി. ഇതുവരെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 73, മക്ക 34, കിഴക്കൻ പ്രവിശ്യ 20, അൽ ഖസീം 16, ജീസാൻ 15, നജ്റാൻ 13, അസീർ 12, മദീന 12, അൽ ജൗഫ് 7, ഹായിൽ 6, വടക്കൻ അതിർത്തി മേഖല 6, തബൂക്ക് 5, അൽബാഹ 5.
ഇതുവരെ രാജ്യത്ത് 3,68,29,203 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story

