കോവിഡ്; സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കടന്നു
text_fieldsജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കടന്നു. ഇന്ന് പുതുതായി 1286 പുതിയ രോഗികളും 982 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,62,528ഉം ആകെ രോഗമുക്തരുടെ എണ്ണം 4,44,792ഉം ആയി.
ഇന്ന് 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,519 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,217 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,553 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.16 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് മക്ക പ്രവിശ്യയിലാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 419, റിയാദ് 263, കിഴക്കൻ പ്രവിശ്യ 191, അസീർ 98, ജീസാൻ 87, മദീന 76, അൽ ഖസീം 53, നജ്റാൻ 28, തബൂക്ക് 25, അൽബാഹ 19, ഹാഇൽ 17, വടക്കൻ അതിർത്തി മേഖല 7, അൽ ജൗഫ് 3.

