Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,000 കടന്നു

text_fields
bookmark_border
പുതിയ രോഗികൾ: 1,320, രോഗമുക്തി: 873, ആകെ കേസുകൾ: 4,44,780, ആകെ രോഗമുക്തി: 4,27,462, മരണം: 17, ആകെ മരണം: 7,295, ചികിത്സയിൽ: 10,023
saudi covid
cancel
camera_alt

file photo

ജിദ്ദ: സൗദിയിൽ നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. ഇന്ന് 1,320 പുതിയ രോഗികളും 873 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,44,780 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,27,462 ഉം ആയി.

പുതുതായി 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,295 ആയി. ചികിത്സയിലുള്ളവരിൽ 1,348 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.64 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 404, റിയാദ് 343, കിഴക്കൻ പ്രവിശ്യ 164, മദീന 120, ജീസാൻ 60, അൽ ഖസീം 52, അസീർ 50, തബൂക്ക് 35, ഹാഇൽ 32, നജ്റാൻ 32, അൽബാഹ 15, വടക്കൻ തിർത്തി മേഖല 8, അൽ ജൗഫ് 5.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story