കോവിഡ്; സൗദിയിൽ വീണ്ടും പുതിയ രോഗികൾ കൂടി, രോഗമുക്തർ കുറഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം കൂടി, രോഗമുക്തരുടെ എണ്ണം കുറഞ്ഞു. ഇന്ന് പുതുതായി 1,020 രോഗികൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തരായവരുടെ എണ്ണം 908 മാത്രമാണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,29,389 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,13,010 ഉം ആയി.
പുതുതായി 13 പേർ മരിച്ചു. ഇതോടെ ആകെ മരണം 7,111 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,268 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,352 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 342, മക്ക 276, കിഴക്കൻ പ്രവിശ്യ 133, മദീന 56, അസീർ 55, ജീസാൻ 48, അൽ ഖസീം 28, തബൂക്ക് 26, നജ്റാൻ 16, ഹാഇൽ 14, അൽബാഹ 14, വടക്കൻ തിർത്തി മേഖല 9, അൽ ജൗഫ് 3.

