കോവിഡ്; സൗദിയിൽ ആകെ രോഗികൾ നാല് ലക്ഷം കടന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. ചൊവ്വാഴ്ച 951 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,00,228 ആയി. 608 പേർ പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,84,635 ആയി.
ചികിത്സയിലുണ്ടായിരുന്നവരിൽ 8 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,773 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 8,820 പേർ ചികിത്സയിലുണ്ട്. ഇവരിൽ 962 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 389, മക്ക 212, കിഴക്കൻ പ്രവിശ്യ 144, അസീർ 38, മദീന 32, ജീസാൻ 26, ഹാഇൽ 25, അൽ ഖസീം 22, തബൂക്ക് 21, വടക്കൻ അതിർത്തി മേഖല 12, അൽ ജൗഫ് 11, നജ്റാൻ 11, അൽബാഹ 8.

