Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തിൽ നേരിയ വർധന

text_fields
bookmark_border
പുതിയ രോഗികൾ: 904, രോഗമുക്തി: 540, ആകെ കേസുകൾ: 3,96,758, ആകെ രോഗമുക്തി: 3,82,198, മരണം: 9, ആകെ മരണം: 6,737, ചികിത്സയിൽ: 7,823. ഗുരുതരം: 898
കോവിഡ്; സൗദിയിൽ ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തിൽ നേരിയ വർധന
cancel

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 904 പുതിയ കേസുകളാണ് കണ്ടെത്തിയത്. പുതുതായി 540 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,96,758 ആയി. ഇവരിൽ 3,82,198 പേർക്ക് രോഗം ഭേദമായി.

ചികിത്സയിലുണ്ടായിരുന്ന ഒമ്പത് പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,737 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി7,823 പേർ ചികിത്സയിലുണ്ട്. ഇവരിൽ 898 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.

വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 401, മക്ക 169, കിഴക്കൻ പ്രവിശ്യ 143, അസീർ 39, മദീന 25, ഹാഇൽ 25, അൽ ഖസീം 24, ജീസാൻ 22, തബൂക്ക് 19, നജ്റാൻ 12, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ് 9, അൽബാഹ 6.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story