കോവിഡ്; സൗദിയിൽ ചികിത്സയിലുള്ളവരിൽ 836 പേരുടെ നില ഗുരുതരം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ കോവിഡ് രോഗികളിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 6,368 ആയി. ഇവരിൽ 836 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച 673 രോഗികൾ വർധിച്ചു. 489 പേർ രോഗമുക്തി നേടി.
രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,93,377 ആയി. ഇവരിൽ 3,80,305 പേർക്ക് രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,704 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.
വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 289, മക്ക 151, കിഴക്കൻ പ്രവിശ്യ 108, മദീന 29, അസീർ 21, ഹാഇൽ 20, അൽ ഖസീം 20, തബൂക്ക് 19, ജീസാൻ 17, അൽജൗഫ് 8, വടക്കൻ അതിർത്തി മേഖല 6, നജ്റാൻ 4, അൽബാഹ 3.

