Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6000 കടന്നു

text_fields
bookmark_border
പുതിയ കേസുകൾ: 684, രോഗമുക്തി: 439, ആകെ കേസുകൾ: 3,92,009, ആകെ രോഗമുക്തി: 3,79,312, പുതിയ മരണം: 6, ആകെ മരണം: 6,690, ചികിത്സയിലുള്ളവർ: 6,007, ഗുരുതരം: 761
covid
cancel

ജിദ്ദ: സൗദി അറേബ്യയിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6,007 ആയി. ഇവരിൽ 761 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിഴാഴ്ച 684 പുതിയ രോഗികളാണ് വർധിച്ചത്.

നിലവിലെ രോഗികളിൽ നിന്നും 439 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,92,009 ആയി. ഇവരിൽ 3,79,312 പേർക്ക് രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,690 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.

വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 320, മക്ക 131, കിഴക്കൻ പ്രവിശ്യ 98, , മദീന 26, ഹാഇൽ 18, അസീർ 18, അൽ ഖസീം 16, ജീസാൻ 15, തബൂക്ക് 12, വടക്കൻ അതിർത്തി മേഖല 9, നജ്റാൻ 9, അൽജൗഫ് 8, അൽബാഹ 4.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story