Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 502 പുതിയ കോവിഡ് രോഗികൾ; 355 പേർക്ക് രോഗമുക്തി

text_fields
bookmark_border
പുതിയ മരണം: 6, പുതിയ കേസുകൾ: 502, രോഗമുക്തി: 355, ആകെ മരണം: 6,643, ആകെ കേസുകൾ: 3,87,794, ആകെ രോഗമുക്തി: 3,76,558, ചികിത്സയിൽ: 4,493, ഗുരുതരം: 635.
സൗദിയിൽ ഇന്ന് 502 പുതിയ കോവിഡ് രോഗികൾ; 355 പേർക്ക് രോഗമുക്തി
cancel

ജിദ്ദ: സൗദി അറേബ്യയിൽ ശനിയാഴ്ച 502 പുതിയ കോവിഡ് രോഗികളും 355 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,87,794 ആയി. ഇവരിൽ 3,76,558 പേർക്കും രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,643 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,493 ആണ്. ഇവരിൽ 635 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 226 പുതിയ കേസുകളാണ് കണ്ടെത്തിയത്.

വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 226, മക്ക 94, കിഴക്കൻ പ്രവിശ്യ 86, അൽ ഖസീം 25, മദീന 23, ജീസാൻ 10, അസീർ 9, തബൂക്ക് 9, വടക്കൻ അതിർത്തി മേഖല 7, നജ്റാൻ 5, ഹാഇൽ 4, അൽജൗഫ് 3, അൽബാഹ 1.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story