സൗദിയിൽ ഇന്ന് 410 കോവിഡ് കേസുകൾ; 366 രോഗമുക്തി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ചൊവ്വാഴ്ച പുതുതായി 410 കോവിഡ് കേസുകളും 366 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,834 ആയി. ഇവരിൽ 3,75,165 പേർക്കും രോഗം ഭേദമായി.
ചികിത്സയിലുണ്ടായിരുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,618 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,051 ആണ്. ഇവരിൽ 617 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.
24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 159, കിഴക്കൻ പ്രവിശ്യ 80, മക്ക 71, വടക്കൻ അതിർത്തി മേഖല 23, ഹാഇൽ 14, മദീന 14, അൽ ഖസീം 12, അസീർ 12, തബൂക്ക് 7, അൽജൗഫ് 6, നജ്റാൻ 6, ജീസാൻ 5, അൽബാഹ 1.

