Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വർധിക്കുന്നു

text_fields
bookmark_border
പുതിയ മരണം: 5, പുതിയ കേസുകൾ: 354, രോഗമുക്തി: 204, ആകെ മരണം: 6,578, ആകെ കേസുകൾ: 3,83,106, ആകെ രോഗമുക്തി: 3,73,130, ചികിത്സയിൽ: 3,398, ഗുരുതരം: 560
covid
cancel

ജിദ്ദ: സൗദി അറേബ്യയിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതോടൊപ്പം ചികിത്സയിലുള്ളവരുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്ച പുതുതായി 354 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 204 പേർ മാത്രമാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ചൊവ്വാഴ്ച മക്കയിലും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,83,106 ആയി. ഇവരിൽ 3,73,130 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6578 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,398 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 560 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 137, മക്ക 71, കിഴക്കൻ പ്രവിശ്യ 51, ഹാഇൽ 22, അൽ ഖസീം 17, വടക്കൻ അതിർത്തി മേഖല 14, മദീന 12, തബൂക്ക് 10, അസീർ 9, അൽജൗഫ് 4, അൽബാഹ 3, ജീസാൻ 2, നജ്റാൻ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story